കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകൾ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം പാദുവാ സ്വദേശി ശാന്ത (65) ആണ് കൊല്ലപ്പെട്ടത്. മകള്‍ രാജേശ്വരിയെ (40) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച്ച (24.05.2022) ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
രാജേശ്വരി വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. ഉച്ചയോടെ ബഹളം കേട്ട് അയല്‍ വാസികള്‍ എത്തിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ ശാന്തയെ കണ്ടത്. മകള്‍ രാജേശ്വരി വെട്ടുകത്തിയുമായി അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.
Also Read: ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് ; 17കാരിയെ സഹോദരന്‍ വെട്ടിക്കൊന്നു