കോട്ടയം: കോട്ടയത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഈരാറ്റുപേട്ട നഗരസഭയാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. 12 വിഭാഗങ്ങളിലായി നാൽപതോളം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, മനോരോഗ വിഭാഗം, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇഎൻടി, പ്രസവ-സ്ത്രീ രോഗവിഭാഗം, ദന്ത ചികിത്സാ വിഭാഗം എന്നിവ ക്യാമ്പിലുണ്ടായിരുന്നു.
ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ആയിരത്തോളം പേർ ക്യാമ്പിൽ പങ്കെടുത്തു. നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധനും ആർട്ടിഫിഷ്യൽ ഹാർട്ട് സെന്റർ ചെയർമാനുമായ ഡോ. മൂസക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.എം സിറാജ് അധ്യക്ഷത വഹിച്ചു.