ETV Bharat / state

ശബരിമല തീർഥാടനം; മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സമഗ്രമായ കർമപദ്ധതി തയാറാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി കലക്‌ടര്‍

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും അവലോകന യോഗം ചേർന്നു

meeting held on the leadership of collector  collector p k jayasree  sabarimala cleanliness  sabarimala  latest news about sabarimala  latest news today  ശബരിമല തീർത്ഥാടനം  ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങക്കെുറിച്ച്  കലക്‌ടറുടെ നേതൃത്വത്തില്‍ യോഗം  അവലോകന യോഗം  ജൈവ മാലിന്യനീക്കവുമായി ബന്ധപ്പെട്ട്  സമഗ്രമായ കർമപദ്ധതി  ശബരിമല തീർത്ഥാടനം  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ശബരിമല തീർത്ഥാടനം; ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങക്കെുറിച്ച് വിലയിരുത്താൻ കലക്‌ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
author img

By

Published : Nov 5, 2022, 9:54 PM IST

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും അവലോകന യോഗം ചേർന്നു. ഏജൻസികളുമായി ചർച്ച ചെയ്‌ത് ഖര, അജൈവ, ജൈവ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സമഗ്രമായ കർമപദ്ധതി തയാറാക്കാൻ കലക്‌ടര്‍ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

എരുമേലിയിൽ സ്ലറി ട്രീറ്റ്‌മെന്‍റ്‌ പ്ലാന്‍റ്‌ സ്ഥാപിച്ചു ശുചിമുറി മാലിന്യമടക്കം ശാസ്‌ത്രീയമായി സംസ്‌കരിച്ചു മാതൃകയായ ചെമ്പകശേരി പാർക്കിങ് ഗ്രൗണ്ട് അധികൃതരെ യോഗത്തിൽ ജില്ല കലക്‌ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സബ് കലക്‌ടര്‍ സഫ്‌ന നസറുദീൻ, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.ബിജു, ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, കാഞ്ഞിരപള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് സർവൈലൻസ് എൻജിനീയർ ഷഹാന ഹാസൻ, എരുമേലി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടി.എം. മുഹമ്മദ് ഗിജി, എരുമേലി ഹെൽത്ത് ഇൻസ്‌പെക്‌ടര്‍ കെ.ആർ. ഷാജ്‌മോൻ, എരുമേലി ദേവസ്വം ബോർഡ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ എൻ. ശ്രീധരൻ ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.