ETV Bharat / state

മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - മൃതദേഹം കണ്ടെത്തി

ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ചേർപ്പുങ്കൽ സ്വദേശിയായ മനേഷ് ഒഴുക്കില്‍പ്പെട്ടത്.

meenachil river man missing found deadbody മീനച്ചിലാർ മൃതദേഹം കണ്ടെത്തി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Jul 21, 2019, 3:04 PM IST

Updated : Jul 21, 2019, 3:53 PM IST

കോട്ടയം: കിടങ്ങൂരില്‍ മീനച്ചിലാര്‍ കാവാലിപ്പുഴക്കടവില്‍ കാണാതായ മനേഷ് സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ ചേർപ്പുങ്കൽ സ്വദേശി മനേഷിനെ കാണാതായതിന്‍റെ മൂന്നാംദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. നേവിയും ഫയര്‍ ഫോഴ്‌സും സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെ പുന്നത്തുറ പള്ളിക്കടവില്‍ മൃതദേഹം ഒഴുകിയെത്തുകയായിരുന്നു.

മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മനേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മനേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാന്‍ ശ്രമിച്ചത്. കാവാലിപ്പുഴ ഭാഗത്തായിരുന്നു സംഭവം. മൂവരും തിരികെ നീന്തുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ജിതീഷ്, റിനു എന്നിവര്‍ കരയ്ക്ക് എത്തിയെങ്കിലും മനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകല്‍ മുഴുവനും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിയാതെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Intro:
റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാസറഗോഡ് മഴക്ക് നേരിയ ശമനം. ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ജില്ലയുടെ തീര മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്.

Body:
വെള്ളിയാഴ്ച മുതലാണ് കാസര്കോട് തുടർച്ചയായി മഴ ലഭിച്ചു തുടങ്ങിയത്.
അതി തീവ്ര മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനത്തെ തുടർന്ന്
റെഡ് അലെർട് പ്രഖ്യാപിച്ച ഇന്ന് ഇടവിട്ട സമയങ്ങളിലാണ് മഴ ലഭിച്ചത് . എന്നാൽ തിരപ്രദേശങ്ങളിൽ കടലാക്രമണം ശക്തിയായുണ്ട്.
കടലാക്രമണം ഉണ്ടായ മേഖലകളിൽ എം പി രാജ്‌മോഹൻ ഉണ്ണിത്താനടക്കമുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.

byte -രാജ്‌മോഹൻ ഉണ്ണിത്താൻ

മഴയ്ക്കൊപ്പം തീരങ്ങളിൽ ശക്തിയായ കാറ്റും വീശുന്നുണ്ട്.
നിലവിൽ ജില്ലയിൽ മറ്റ് പ്രശ്നങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നില്ല. എന്നാൽ അതിശതമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാഭരണകൂടം ജാഗ്രത പാലിക്കുന്നുണ്ട് . 48 മണിക്കൂറിൽ ശക്തമായമഴയും കാറ്റും തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് താലൂക്ക് കേന്ദ്രങ്ങളിലെ കൺട്രോൾ റൂമിലും വില്ലേജ് ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Conclusion:ഇ ടി വി ഭാരത്
കാസർകോട്
Last Updated : Jul 21, 2019, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.