ETV Bharat / state

മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവം; 4 പേർ അറസ്റ്റിൽ

മാതൃഭൂമി ലേഖകനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരായ നാലുപേരാണ് അറസ്റ്റിലായത്.

നാലു പേർ അറസ്റ്റിൽ  Media person attack four arrested  Media person attack  arrested  arrest  മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവം  attack on media person  attack on journalist  സിപിഎം പ്രവർത്തകർ അറസ്റ്റില്‍  മാതൃഭൂമി ലേഖകനെ ആക്രമിച്ച സംഭവം  മാതൃഭൂമി ലേഖകന് നേരെ ആക്രമണം
മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവം; നാലുപേർ അറസ്റ്റിൽ
author img

By

Published : Jun 27, 2023, 7:20 AM IST

Updated : Jun 27, 2023, 9:51 AM IST

കോട്ടയം: തിരുവാർപ്പിൽ മാതൃഭൂമി ലേഖകൻ എസ് ഡി റാമിനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ കുമരകം ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ വി പ്രഭാകരൻ (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ അഭിലാഷ് കെ കെ (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല നാസിംമൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്‌ച (25.06.23) വൈകിട്ടായിരുന്നു മാധ്യമ പ്രവർത്തകന് നേരെ ആക്രമണം നടന്നത്. തിരുവാർപ്പിൽ സി.ഐ.ടി.യു പ്രവർത്തകർ ബസിൽ കൊടി കുത്തിയതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം സിപിഎം പ്രവർത്തകർ തടസപ്പെടുത്തിയത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് റാമിന് മർദനമേറ്റത്.

റിപ്പോർട്ടർ എസ് ഡി റാമിന് പുറമെ ഫോട്ടോഗ്രാഫറെയും സിഐടിയു പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. ബസ് സമരം ഒത്തുതീർപ്പായതിന് ശേഷം വാർത്ത റിപ്പോർട്ട് ചെയ്‌ത് മടങ്ങാൻ വാഹനത്തിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു മർദനം ഉണ്ടായതെന്ന് റാം പറയുന്നു. ബസുടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചതെന്നും റാം പറഞ്ഞു.

READ ALSO: തിരുവാർപ്പിലെ സിഐടിയു സമരം താത്‌കാലികമായി അവസാനിപ്പിച്ചു, ബസ് പൊലീസ് കസ്‌റ്റഡിയിൽ, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച

ആക്രമണത്തിൽ പരിക്കേറ്റ റാമിനെ ആദ്യം കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്കും മാറ്റി. ഇദ്ദേഹത്തിന് ചെവിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. റാമിനെ മെഡിക്കൽ കോളജിൽ അഡ്‌മിറ്റ് ചെയ്‌തിരിക്കുകയാണ്.

സിഐടിയു കൊടികുത്തിയ ബസിന്‍റെ ഉടമയ്‌ക്ക് നേരെയും ഞായറാഴ്‌ച രാവിലെ 6.30ഓടെ ആക്രമണം നടന്നിരുന്നു. സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വന്നതിന്‍റെ അടിസ്ഥാനത്തിൽ ബസ് എടുക്കാൻ എത്തിയപ്പോഴായിരുന്നു ഉടമ രാജ്‌മോഹനെ സിഐടിയു നേതാവ് മർദിച്ചത്. കൂലി തർക്കത്തെ തുടർന്ന് സിഐടിയു പ്രവർത്തകർ ദിവസങ്ങളായി ബസ് തടഞ്ഞിട്ടിരിക്കുകയായിരുന്നു.

ബസിന് ചുറ്റും സിഐടിയു പ്രവർത്തകർ കുത്തിയ കൊടി തോരണങ്ങൾ അഴിച്ച് മാറ്റിയതിന് ആയിരുന്നു ഉടമയെ മർദിച്ചത്. ഇതിന് പിന്നാലെ ബസ് ഉടമ കുമരകം പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ സിഐടിയു ജില്ല വൈസ്‌ പ്രസിഡന്‍റും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ അജയ്‌ കെ ആറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പൊലീസ് നോക്കി നിൽക്കെ ആയിരുന്നു ബസ് ഉടമ രാജ്‌മോഹന് നേരെ കയ്യേറ്റം നടന്നത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. തിരുവാർപ്പ് പഞ്ചായത്ത് അംഗം കൂടിയാണ് അറസ്റ്റിലായ കെ ആർ അജയ്‌.

READ MORE: തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ

Last Updated : Jun 27, 2023, 9:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.