ETV Bharat / state

കേള്‍ക്കാന്‍ മന്ത്രിയെത്തി,അല്‍ഫോണ്‍സ പാടി ; കുടുംബശ്രീ ദേശീയ സരസ് മേളയിലൂടെ ശ്രദ്ധകവര്‍ന്ന പാട്ടുകാരിയെ ആദരിച്ച് എംബി രാജേഷ്

കിടങ്ങൂരിലെ വീട്ടിലെത്തിയ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനായി, 69 കാരി അല്‍ഫോണ്‍സ തൃഷ്ണ' സിനിമയിലെ 'മൈനാകം എന്ന ഗാനം ആലപിച്ചു

vt alphonsa  viral singer vt alphonsa  mb rajesh  mb rajesh vt alphonsa  വിടി അല്‍ഫോണ്‍സ  അല്‍ഫോണ്‍സ  എംബി രാജേഷ്  തദ്ധേശസ്വയംഭരണ വകുപ്പ്  കുടുംബശ്രീ ദേശീയ സരസ് മേള  കുടുംബശ്രീ ദേശീയ സരസ് മേള വൈറല്‍ ഗായിക
MB RAJESH VISITED VT ALPHONSA
author img

By

Published : Jan 7, 2023, 1:50 PM IST

വിടി അല്‍ഫോണ്‍സയെ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്

കോട്ടയം : വൈകാതെ പാട്ടുകേള്‍ക്കാന്‍ എത്തുമെന്ന് മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് കിടങ്ങൂരിന്‍റെ ഗായിക വിടി അല്‍ഫോണ്‍സ. കുടുംബശ്രീ ദേശീയ സരസ് മേളയില്‍ അല്‍ഫോണ്‍സ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് 69 കാരിയായ ഗായികയുടെ പാട്ട് നേരില്‍ കേട്ട് ആസ്വദിക്കുന്നതിനും അഭിനന്ദനം അറിയിക്കുന്നതിനുമായി എംബി രാജേഷ് എത്തിയത്.

അല്‍ഫോണ്‍സയുടെ പാട്ട് നേരത്തെ മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെയായിരുന്നു കിടങ്ങൂര്‍ ഗോവിന്ദപുരത്തെ വീട്ടിലേക്കെത്തിയത്. അല്‍ഫോണ്‍സയെ പൊന്നാടയണിച്ച് ചേര്‍ത്തുപിടിച്ച എംബി രാജേഷ് കുശലാന്വേഷണങ്ങളും നടത്തി.

കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പഠിപ്പിച്ച അച്ചാമ്മ ടീച്ചർ ദിവസവും പാട്ട് പാടിക്കുമായിരുന്നുവെന്ന് അല്‍ഫോണ്‍സ മന്ത്രിയോട് പറഞ്ഞു. അങ്ങനെ പാടി പഠിച്ചു. പിന്നീട് പത്താം ക്ലാസിന് ശേഷം പഠിത്തം നിർത്തി ജീവിതം പ്രാരാബ്‌ധങ്ങള്‍ക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം മാത്രം ബാക്കി നിന്നു.

തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്‌കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പടെ നിരവധി പ്രമുഖർ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് അൽഫോൺസാമ്മ പറഞ്ഞു.

പ്രതിഫലം വാങ്ങാതെയാണ് വേദികളിൽ പാടുന്നത്. ഗ്രാമ പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും വേദിയിൽ പാട്ടുകൾ പാടാൻ വർഷങ്ങളായി അൽഫോൺസ എത്താറുണ്ട്.
കിടങ്ങൂർ ശ്രീമുരുകൻ തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ കേട്ട് പഠിച്ച 'തൃഷ്ണ' സിനിമയിലെ 'മൈനാകം...' എന്ന പാട്ട് അൽഫോൺസ മന്ത്രിക്കായി പാടി.

ലൈഫ് മിഷൻ വഴി വീട് അനുവദിച്ചിട്ടുള്ള കാര്യം മന്ത്രി എംബി രാജേഷ് അൽഫോൺസയോട് പറഞ്ഞു. തന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യാമെന്ന് വാഗ്‌ദാനവും ചെയ്‌തു. തദ്ദേശ വകുപ്പിന്‍റെ പരിപാടിയിൽ പാടാൻ ക്ഷണിക്കുമെന്നും എത്തണമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിയത്.
ഭർത്താവ് കെ.ജി. ചെല്ലപ്പനും അൽഫോൺസയ്ക്കും കിട്ടുന്ന വാർധക്യ പെൻഷനാണ് ഇവരുടെ പ്രധാന വരുമാനമാർഗം. മൂന്ന് പെൺമക്കളിൽ മൂത്ത രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ഒപ്പമുള്ള ഇളയ മകൾ രേവതി ബി.കോം പഠനം പൂർത്തിയാക്കി മത്സര പരീക്ഷകൾക്ക് തയാറെടുക്കുകയാണ്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ പാട്ടുകൾക്കൊണ്ട് അതിജീവിക്കുകയാണ് ഈ ഗായിക. പാട്ട് വൈറലായതോടെ നിരവധി ചാനലുകളിലേക്കും പ്രോഗ്രാമുകളിലേക്കും അൽഫോൺസയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ പ്രകാശ് പി. നായർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.