കോട്ടയം: മാസ്റ്റര്‍ ഷെഫ് മല്‍സരത്തിനൊടുവില്‍ പിറവികൊണ്ടത് കൊതിയൂറും വിഭവങ്ങള്‍. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയിലാണ് സംസ്ഥാനതല മാസ്റ്റര്‍ ഷെഫ് മല്‍സരം സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ കേറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നായി പതിനാറ് മല്‍സരാര്‍ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.
ക്ലബ്ബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി പ്രെഫഷണല്‍സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് അന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ മാസ്റ്റര്‍ ഷെഫ് മല്‍സരം നടന്നത്. പത്മശ്രീ തങ്കം ഫിലിപിന്‍റെ സ്‌മരണാർഥമായിരുന്നു ഇന്‍റർ കോളേജിയേറ്റ് മാസ്റ്റര്‍ ഷെഫ് മല്‍സരം.
ചടങ്ങിനോടനുബന്ധിച്ച് 2018-19 അധ്യയന വര്‍ഷത്തിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് , ചാമ്പ്യന്‍ ഓഫ് ക്വാളിറ്റി, ഇമര്‍ജിംഗ് ഷെഫ് എന്നീ അവാര്‍ഡുകൾ നല്‍കി കേരളത്തിലെ ഹോട്ടല്‍ പ്രൊഫഷണലുകളെ ആദരിച്ചു.