ETV Bharat / state

പാലാ പിടിക്കാന്‍ മാണി.സി.കാപ്പൻ ഗോദയിലേക്ക് - pala byelection

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെ മാണി.സി.കാപ്പന്‍ മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വൈകിട്ടോടെ പ്രചാരണത്തിന് തുടക്കം കുറിക്കും

മാണി സി കാപ്പന്‍
author img

By

Published : Aug 29, 2019, 10:52 AM IST

കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലായില്‍ എല്‍.ഡ‍ി.എഫ് സ്ഥാനാര്‍ഥിയായി കളം നിറയുന്ന മാണി സി കാപ്പന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉൾപ്പെടെ കെ.എം മാണിയുടെ എതിർ സ്ഥാനാർഥിയായിരുന്ന മാണി.സി.കാപ്പന്‍ മണ്ഡലത്തിലെ പ്രമുഖരെ കണ്ട ശേഷം ഇന്ന് വൈകിട്ടാകും പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുക.

പാലാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുമ്പോഴാണ് ഇടതുമുന്നണി ഏറെ മുന്നേറി മാണി.സി.കാപ്പനെ സ്ഥാനാര്‍ഥിയാക്കി പ്രചാരണ രംഗത്തേക്ക് ഇറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പാലാ പിടിച്ചെടുക്കുമെന്നും ജോസ്.കെ.മാണി എതിര്‍ സ്ഥാനാര്‍ഥിയായാല്‍ ജയിക്കാന്‍ എളുപ്പമാണെന്നും സഹതാപ തരംഗമുണ്ടാകില്ലെന്നും മാണി.സി.കാപ്പന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് ജോസ്.കെ.മാണിയുടെ കണക്ക് കൂട്ടൽ. വിജ്ഞാപനം പ്രാബല്യത്തില്‍ വന്നിട്ടും കേരളാ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ പ്രതിസന്ധിയിലാണ്. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് സ്ഥാനാർഥി നിർണയത്തിലെ സമവായ സാധ്യതകള്‍ മങ്ങിയത്. മാണി കുടുംബത്തില്‍ നിന്നുള്ളവരുടെ പേര് ഉയര്‍ന്നു വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് ജോസഫ് പക്ഷത്തിന്‍റെ നീക്കം. എന്തായാലും ഇരു വിഭാഗങ്ങളും ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വന്നാല്‍ അത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Intro:മാണി സി കാപ്പൻ പ്രചരണം ആരംഭിക്കുംBody:കെ.എം മാണിയുടെ നിര്യാണത്തോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലായില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കെ.എം മാണിയുടെ എതിർ സ്ഥാനാർഥിയായിരുന്ന, ഉപതിരഞ്ഞെടുപ്പിലും എല്‍‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായി കളം നിറയുന്ന മാണി സി കാപ്പന്‍ ഇന്ന് പാലായി പ്രചാരണം ആരംഭിക്കു. പാലാമണ്ഡലത്തിലെ പ്രമുഖരെ കണ്ട ശേഷം വ്യാഴാഴ്ച വൈകിട്ടാണ് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുക. പാലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുമ്ബോഴാണ് ഇടതുമുന്നണി മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പാലാ പിടിച്ചെടുക്കുമെന്നും ജോസ് കെ മാണി എതിര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കാന്‍ എളുപ്പമാണെന്നും സഹതാപ തരംഗമുണ്ടാകില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണിയുടെ കണക്ക് കൂട്ടൽ.വിജ്ഞാപനം പ്രാബല്യത്തില്‍ വന്നിട്ടും കേരളാ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ പ്രതിസന്ധിയിലാണ്. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് സ്ഥാനാർഥി നിർണ്ണയത്തിലെ സമവായ സാധ്യതകള്‍ മങ്ങിയത്.മാണി കുടുംബത്തില്‍ നിന്നുള്ളവരുടെ പേര് ഉയര്‍ന്നു വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് ജോസഫ് പക്ഷത്തിന്‍റെ നീക്കം.എന്തായാലും ഇരു വിഭാഗങ്ങളും ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നാല്‍ അത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലConclusion:ഇ.റ്റി.വി ഭാരത്
കോട്ടയം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.