കോട്ടയം: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള നേതാവ് മാണി സി കാപ്പന്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മാണി സി കാപ്പന്‍റെ ഡ്രൈവര്‍ ബെന്‍സനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് മാണി സി കാപ്പന്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.
ക്വാറന്‍റൈനിലായതിനാല്‍ മാണി സി കാപ്പനെ വസതിയില്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ക്വാറന്‍റൈന്‍ സമയത്ത് സന്ദര്‍ശനം ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.