കോട്ടയം: വാഗമണ്ണില്‍ യുവാവിനെ റിസോര്‍ട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എക്കോ പോയിന്‍റിനു സമീപത്തെ റിസോർട്ടിൽ രണ്ടു ദിവസം മുൻപാണ് ഇയാൾ മുറിയെടുത്തത്. ഇന്ന് രാവിലെ മുറിക്ക് പുറത്തിറങ്ങാതിരുന്നതിനാൽ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ രാവിലെ പതിനൊന്നോടെ നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രജിസ്റ്ററിൽ ഇയാൾ നൽകിയ പേര് വ്യാജമാണെന്ന് സംശയമുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവിനെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
കോട്ടയം: വാഗമണ്ണില്‍ യുവാവിനെ റിസോര്‍ട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എക്കോ പോയിന്‍റിനു സമീപത്തെ റിസോർട്ടിൽ രണ്ടു ദിവസം മുൻപാണ് ഇയാൾ മുറിയെടുത്തത്. ഇന്ന് രാവിലെ മുറിക്ക് പുറത്തിറങ്ങാതിരുന്നതിനാൽ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ രാവിലെ പതിനൊന്നോടെ നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രജിസ്റ്ററിൽ ഇയാൾ നൽകിയ പേര് വ്യാജമാണെന്ന് സംശയമുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Body:ലോക കേരള സഭ ഒരു സമ്പൂര്‍ണ പരാജയമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പരാജയമാണോ വിജയമാണോ എന്ന് പറയേണ്ടത് പങ്കെടുത്തവരാണ്. മലയാളി എന്ന വികാരത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ ലോക കേരള സഭയലേക്ക് ഓടിയെത്തിയതെന്ന് ഇ.ടി.വി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു. ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു കുരതുന്നില്ല. പ്രതിപക്ഷം ഇടക്കാലത്ത് ഇതില്‍ നിന്ന് വിട്ടു പോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരും. അതിന് തടസമില്ലെന്നാണ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതെന്ന് സ്പീക്കര്‍ പറഞ്ഞു.
Conclusion: