കോട്ടയം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിപിഐ കോട്ടയം ജില്ല കമ്മിറ്റി ഓഫീസ് സെക്രട്ടറി പികെ ജോൺ കാര്യാലിൻ്റെ മകൻ ക്ലിന്‍റ് ജോൺസൺ (37) ആണ് മരിച്ചത്. ശനിയാഴ്‌ച(29-10-2022) താഴത്തങ്ങാടി വളളംകളി കണ്ടതിനു ശേഷം, ചങ്ങനാശ്ശേരിയിലുള്ള ഭാര്യ ഗൃഹത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (1-11-2022) ഉച്ചയ്ക്കാണ് ക്ലിന്‍റ് മരണപ്പെട്ടത്. റവന്യൂ മന്ത്രി കെ രാജൻ്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം നിഖിൽ കെ. ജോൺ, ഉല്ലാസ് കെ. ജോൺ (ലണ്ടൻ) എന്നിവരാണ് സഹോദരങ്ങൾ. അമ്മിണിയാണ് മാതാവ്. നിഷയാണ് ഭാര്യ. ഒരു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ക്ലിൻ്റ് പരിപ്പ് കൈരളി യൂത്ത് ക്ലബിൻ്റെയും ഡിവൈഎഫ്ഐയുടേയും സജീവ പ്രവർത്തകനാണ്. സംസ്‌കാരം ഒളശ്ശ സെ. മാർക്‌സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നാളെ(2-11-2022) നടക്കും.