ETV Bharat / state

Man Commits Suicide After Slitting Throat of Daughters പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി, കുട്ടികളുടെ നില ഗുരുതരം - പരിക്കേറ്റ പെൺകുട്ടികൾ കോട്ടയം മെഡിക്കൽ കോളേജ്

father committed suicide ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു  The father committed suicide  after slitting the throats of his three daughters  suicide  father committed suicide in kottayam  slitting the throats of his daughters kottayam  jomon  മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം  പിതാവ് ആത്മഹത്യ ചെയ്‌തു  മൂന്ന് പെൺമക്കളുടെ കഴുത്തറുത്തു  രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ  കോട്ടയത്തെ പാലായ്ക്കടുത്തുളള രാമപുരത്ത്  അർദ്ധരാത്രി പന്ത്രണ്ടരയോടെ  പരിക്കേറ്റ പെൺകുട്ടികൾ കോട്ടയം മെഡിക്കൽ കോളേജ്  പെൺകുട്ടിയുടെ നില അതീവ ഗുരുതരം
രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ
author img

By ETV Bharat Kerala Team

Published : Sep 4, 2023, 9:28 AM IST

Updated : Sep 4, 2023, 3:25 PM IST

കോട്ടയം : മൂന്ന് പെൺമക്കളുടെയും കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു (Man Commits Suicide After Slitting Throat of Daughters). കോട്ടയം പാലായ്ക്കടുത്തുളള രാമപുരത്ത് ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്‌കൂൾ വിദ്യാർഥിനികളായ പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്‌തത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ഉം 10ഉം 7ഉം വയസുള്ള പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴു വയസുകാരിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ച് പോയ ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.

also read: പ്രമേഹ രോഗബാധിതനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്‌തു

പ്രമേഹ രോഗിയായ മകനെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തി: അതേ സമയം പാലക്കാട് നെന്മാറയിലെ വിത്തിനശ്ശേരിയിൽ പ്രമേഹ രോഗിയായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്‌തു. വിത്തിനശ്ശേരി സ്വദേശി ബാലകൃഷ്‌ണനാണ് മകൻ മുകുന്ദനെ കഴുത്തറുത്ത് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്‌തത്. 2022 ഒക്‌ടോബറിലായിരുന്നു ദാരുണ സംഭവം നടന്നത്.

ബാലകൃഷ്‌ണന്‍റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചതിനാൽ ഇരുവരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബാലകൃഷ്‌ണന്‍റെ മറ്റൊരു മകനും മരുമകളും വീടിന് അടുത്താണ് താമസിച്ചിരുന്നത്. മരുമകൾ രാവിലെ ചായ നൽകാൻ എത്തിയപ്പോയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകനായ മുകുന്ദന്‍റെ കാലിൽ പ്രമേഹത്തെ തുടർന്ന് വ്രണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ നെന്മാറ ആശുപത്രിയിൽ ചികിത്സക്കായി ബാലകൃഷ്‌ണൻ കൊണ്ടുപോയിരുന്നു. കാല് മുറിച്ച് മാറ്റണമെന്ന ഡോക്‌ടറുടെ നിർദേശത്തിൽ മനംനൊന്താണ് ബാലകൃഷ്‌ണൻ മകനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

also read:കുടുംബവഴക്ക്: പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്: കുടുംബവഴക്കിനെ തുടർന്ന് പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മക്കളായ ചന്ദന (3), വിശ്വനാഥ് (1) എന്നിവരാണ് കൊല്ലപ്പെട്ടത്. നാഗർകുർണൂൽ ജില്ലയിലെ കൊഡേരു മണ്ഡലത്തിലെ എട്ടം ഗ്രാമത്തിലെ കുന്നിൻ മുകളിൽ കഴിഞ്ഞ വർഷം ഓഗസ്‌റ്റ്‌ മാസമായിരുന്നു സംഭവം.

കുടികില്ല സ്വദേശിയായ ഓംകാറയും മഹേശ്വരിയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. ബുധനാഴ്‌ച നാഗർകുർണൂലിൽ കുടുംബാസൂത്രണമെന്ന പേരിൽ വിശ്വസിപ്പിച്ച് ഭാര്യയേയും രണ്ട് മക്കളേയും ഇയാൾ തന്‍റെ ഇരുചക്ര വാഹനത്തിൽ കയറ്റുകയായിരുന്നു.

പിന്നീട് യാത്രക്കിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഭാര്യയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മഹേശ്വരി വാഹനത്തിൽ നിന്ന് തന്നെ ചാടി ഇറങ്ങിയെങ്കിലും കുട്ടികളേയും കൊണ്ട് ഇയാൾ ഇച്ചാം ഗ്രാമത്തിലെ കുന്നിൻ മുകളിലേക്ക് പോകുകയായിരുന്നു.

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് പ്രതി സ്വയം കഴുത്ത് മുറിക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് നിന്ന് പൊലീസ്‌ കത്തിയും കണ്ടെടുത്തിരുന്നു. മഹേശ്വരിയിൽ ജനിച്ച രണ്ട് കുട്ടികളും തന്‍റേതല്ല എന്ന പേരിൽ നിരന്തരം വഴക്കിട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Last Updated : Sep 4, 2023, 3:25 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.