കോട്ടയം: സഭ ഒന്നാണെന്ന് മലങ്കര ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങൾ സഭയിലുണ്ട് എന്നുള്ളത് മാത്രമാണ് വ്യത്യാസം. സഭ തർക്കത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 34-ലെ ഭരണഘടന അനുസരിച്ച് എല്ലാവരും സഭയുടെ ഭാഗമാണ്.
സർക്കാരിന്‍റെ ഭാഗത്തു നിന്ന് സഹകരണത്തിന് കുറവ് ഒന്നുമുണ്ടായിട്ടില്ല. സർക്കാർ കോടതി വിധി നടപ്പിലാക്കും എന്നാണ് വിശ്വാസം. സഭയുടെതെന്ന് അംഗീകരിക്കപ്പെട്ട പള്ളികളാണെങ്കിൽ സഭയോട് ചേർത്തിരിക്കും. പരസ്പര സ്വീകരണം സ്വാഗതാർഹമാണെന്നും ബാവ പറഞ്ഞു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമാധാനം ഉണ്ടാകുമോ എന്ന് പാത്രിയർക്കീസ് വിഭാഗമാണ് പറയേണ്ടത്. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതിൽ സഭയ്ക്ക് വിയോജിപ്പില്ലയെന്നും കോട്ടയം ദേവലോകം അരമനയിൽ മാധ്യമങ്ങളുമായി നടന്ന കൂടിക്കാഴ്ച്ചയിൽ കാതോലിക്ക ബാവ പറഞ്ഞു.