കോട്ടയം : മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.
പൊലീസിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്‌ച വൈകുന്നേരം 4 മണിയോടെ ലോറി പാറക്കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് വെള്ളിയാഴ്‌ച രാത്രി അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു.
Also Read: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ലോറി പാറമടയുടെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും കുളത്തിലെ ചെളിയിൽ കിടന്നതുമൂലം ലോറി ഉയർത്താൻ താമസം നേരിട്ടു. ചങ്ങനാശ്ശേരിയില്‍ നിന്ന് 30 ടണ്ണിന്‍റെ രണ്ട് ക്രെയിനുകൾ സ്ഥലത്ത് എത്തിച്ചാണ് ലോറി ഉയർത്തിയത്.