ETV Bharat / state

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറിയ സംഭവം; നഷ്‌ട പരിഹാരം നൽകും - നഷ്‌ട പരിഹാരം നൽകും

മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചർച്ച നടക്കുന്നതിനിടയിൽ നാട്ടുകാർ തടഞ്ഞിട്ട ലോറി ഉടമകൾ കൊണ്ടുപോകാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മാണി സി കാപ്പൻ എംഎൽഎ ലോറിയുടെ താക്കോൽ ഊരി വാങ്ങിയാണ് വാഹനം കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത്.

lorry crashes house Compensation will be provided kottayam  നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറിയ സംഭവം  നഷ്‌ട പരിഹാരം നൽകും  മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷത
നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറിയ സംഭവം; നഷ്‌ട പരിഹാരം നൽകും
author img

By

Published : Jan 29, 2021, 6:02 PM IST

കോട്ടയം: കാഞ്ഞിരം കവലയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറിയ സംഭവത്തിൽ നാശനഷ്‌ടം പരിഹരിക്കാൻ തീരുമാനമായി. കൊച്ചോലിമാക്കൽ മേഴ്‌സി ജെയിംസിൻ്റെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറി നാശനഷ്‌ടം ഉണ്ടാക്കിയത്. മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം ആയത്. ചർച്ച നടക്കുന്നതിനിടയിൽ നാട്ടുകാർ തടഞ്ഞിട്ട ലോറി ഉടമകൾ കൊണ്ടുപോകാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മാണി സി കാപ്പൻ എംഎൽഎ ലോറിയുടെ താക്കോൽ ഊരി വാങ്ങിയാണ് വാഹനം കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത്.

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറിയ സംഭവം; നഷ്‌ട പരിഹാരം നൽകും

മേലുകാവ് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയർ, ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി നാശനഷ്‌ടം വിലയിരുത്തും. 20 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇൻഷുറൻസ് തുകയ്ക്ക് പുറമെ നഷ്‌ടമുണ്ടായതിൻ്റെ പൂർണ ഉത്തരവാദിത്തം വാഹന ഉടമ വഹിക്കും. തകർന്ന വീടിൻ്റെ പുനർനിർമാണ സമയത്തെ വാടക വീടിൻ്റെ ചെലവിനായി 20000 രൂപയും നഷ്‌ടപരിഹാരമായി നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.