കോട്ടയം : നട്ടാശ്ശേരി കുഴിയാലിപടിയിൽ കെ റെയിലിനെതിരായ പ്രതിഷേധം തുടരുന്നു. നട്ടാശ്ശേരിയിൽ സ്ഥാപിക്കാനുള്ള കല്ലുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു.
പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് കണ്ണീർ വാതകം ഉൾപ്പടെ സജ്ജീകരിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നു. അതേസമയം, കെ റെയിൽ വിരുദ്ധ സമരസമിതി പ്രദേശത്ത് സ്ഥിരം സമരപ്പന്തൽ ഒരുക്കി.
കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറുന്നതുവരെ സമര പന്തലിൽ പ്രവർത്തകർ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. കെ റെയിൽ വിഷയത്തിൽ ജനം ബുദ്ധിമുട്ടുമ്പോൾ സ്ഥലം എംപിയായ തോമസ് ചാഴിക്കാടനെ കാണാനില്ലെന്നും അദ്ദേഹം നാടിന് ശാപമാണെന്നും നാട്ടകം സുരേഷ് ആരോപിച്ചു.