ETV Bharat / state

അപകട ഭീഷണിയായി മൂന്നിലവിലെ പാറമടകള്‍ ; വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളല്‍ - Quaries in Kottayam Moonnilavu

ക്വാറികളിലെ അത്യുഗ്രസ്‌ഫോടനങ്ങള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളൽ വീഴ്ത്തുന്നുവെന്ന് നാട്ടുകാർ.

locals against quarry  പാറമടയുടെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾ  ഇല്ലിക്കല്‍ മല  പാറമട  മൂന്നിലവ് പഞ്ചായത്ത്
പാറമടയുടെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾ
author img

By

Published : Mar 25, 2021, 10:15 AM IST

കോട്ടയം: അപകട ഭീഷണി ഉയര്‍ത്തി മൂന്നിലവ് പഞ്ചായത്തിലെ പാറമടകള്‍. ക്വാറികളിലെ അത്യുഗ്രസ്‌ഫോടനങ്ങള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിരന്തരം വിള്ളലുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. അനുവദനീയമായതിൽ കൂടുതൽ സ്‌ഫോടനങ്ങളാണ് ദിവസവും നടക്കുന്നത്. സമീപത്തെ റോഡുകൾ തകർന്നതും കുടിവെള്ള ക്ഷാമം രൂക്ഷമായതും പാറമടയുടെ പ്രവർത്തനം മൂലമാണെന്നും സമീപ വാസികള്‍ പരാതിപ്പെടുന്നു.

വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍ മലയിലേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. പുതിയ നടത്തിപ്പുകാരന്‍ വന്നതിന് ശേഷമാണ് സ്‌ഫോടകശക്തി കൂടിയതെന്നും പ്രദേശത്തുകാര്‍ വിശദീകരിക്കുന്നു. ക്വാറി ഉടമകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികൃതരുടെ നടപടിയില്ലാത്തതില്‍ പ്രതിേഷധിച്ച് വോട്ട് ബഹിഷ്‌കണം അടക്കം നാട്ടുകാര്‍ ആലോചിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.