ETV Bharat / state

കോട്ടയത്ത് തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേറ്റു - sworn ceremony kottayam

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു.

കോട്ടയത്ത് തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേറ്റു  തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേറ്റു  കോട്ടയം  കൊവിഡ്‌ മാനദണ്ഡങ്ങള്‍  local body election  sworn ceremony kottayam  local body election kottayam
കോട്ടയത്ത് തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേറ്റു
author img

By

Published : Dec 21, 2020, 6:49 PM IST

കോട്ടയം: ജില്ലയില്‍ തദ്ദേശ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം രാധാ വി.നായര്‍ക്ക് ജില്ലാ കലക്ടര്‍ എം അഞ്ജന സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് രാധാ വി.നായര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു.

കൊവിഡ് മുക്തനായെങ്കിലും ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പുതുപ്പള്ളി ഡിവിഷനില്‍ നിന്നുള്ള അംഗം നെബു ജോണ്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്‌തത്. പുതിയ അംഗങ്ങള്‍ക്ക് മുന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂക്കള്‍ നല്‍കി ആശംസകള്‍ അര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.