കോട്ടയം: പ്ലാപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ 14 വയസ്സുകാരന്‍ അലന്‍റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കാല്‍ഭാഗം അലന്‍റേതല്ലെന്ന് വ്യക്തമായി. ഇതോടെ പ്ലാപ്പള്ളിയില്‍ വീണ്ടും തിരച്ചില്‍ തുടരുകയാണ്. അലന്‍റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കാലിന്‍റെ ഡിഎന്‍എ പരിശോധന നടത്തും.
ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45), മകന്‍ അലന്‍ (14), പന്തലാട്ടില്‍ മോഹനന്‍റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്‍റെ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങളാണ് പ്ലാപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്‍റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്ന് നടക്കും. ക്ലാരമ്മ ജോസഫ്, മാര്‍ട്ടിന്‍, സിനി, സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. കാവാലി പള്ളിയില്‍ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് സംസ്‌കാരം.
കൂട്ടിക്കൽ ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍ (47), മക്കളായ സ്‌നേഹ (10), സാന്ദ്ര (14) ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസിലി (50) എന്നിവരുടെ മൃതദേഹങ്ങള്‍ കാവാലിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൂട്ടിക്കലില്‍ മരിച്ച സോണിയയുടെയും റോഷ്നിയുടെയും മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചിരുന്നു.
അതേസമയം ഇന്നലെ രാത്രിയിൽ ഈ ഭാഗത്ത് മഴയുണ്ടായിരുന്നു. മഴ തുടര്‍ന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
READ MORE: അതിതീവ്രമഴ, കേരളത്തിൽ ചെറിയ മേഘവിസ്‌ഫോടനമെന്ന് വിദഗ്ധൻ