ETV Bharat / state

ജോസ് പോയതിന്‍റെ പിന്നാലെ കോട്ടയത്തെ സീറ്റുകളില്‍ കണ്ണുവെച്ച് കോൺഗ്രസ്

author img

By

Published : Oct 15, 2020, 1:11 PM IST

പാലാ എൽഡിഎഫ് ജോസ് കെ മാണിക്ക് വിട്ടുനൽകിയാൽ മാണി സി കാപ്പനെ ഏത് വിധേനയും പാളയത്തിലെത്തിക്കാനും യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം പാലാ സീറ്റ് കോൺഗ്രസ് എടുത്താൽ കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

യു.ഡി.എഫ് കേരളാ കോൺഗ്രസ് സീറ്റ് ലക്ഷ്യം വച്ച് നേതാ  കോട്ടയം  യുഡിഎഫ് കേരളാ കോൺഗ്രസ് സീറ്റ്  കേരളാ കോൺഗ്രസ് സീറ്റ് ലക്ഷ്യം വച്ച് നേതാക്കൾ  കോട്ടയം സീറ്റുകൾ  UDF Kerala Congress seat kottayam  Leaders targeting UDF Kerala Congress seat  UDF Kerala Congress seat
യുഡിഎഫ് കേരളാ കോൺഗ്രസ് സീറ്റ് ലക്ഷ്യം വച്ച് നേതാക്കൾ

കോട്ടയം: കേരള കോൺഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയിലെ നിയമസഭാ സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ. കേരള കോൺഗ്രസ് കൈവശം വെച്ചിരുന്ന സീറ്റുകളില്‍ മത്സരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുമ്പോൾ പിജെ ജോസഫിന്‍റെ നിലപാട് നിർണായകമാകും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളാണ് കോൺഗ്രസ് നേതാക്കൾ നോട്ടമിടുന്നത്. കോട്ടയത്തെ കേരള കോൺഗ്രസിന്‍റെ സീറ്റുകൾ ഏറ്റെടുത്ത് മറ്റ് സീറ്റുകൾ കേരളാ കോൺഗ്രസിന് വിട്ടുനൽകാനാണ് കോൺഗ്രസില്‍ ആലോചന. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച പതിനാല് സീറ്റുകളും ജോസഫിന് ലഭിക്കുമോ എന്നതിലും സമവായമുണ്ടാകേണ്ടതുണ്ട്.

പാലാ എൽഡിഎഫ് ജോസ് കെ മാണിക്ക് വിട്ടുനൽകിയാൽ മാണി സി കാപ്പനെ ഏത് വിധേനയും പാളയത്തിലെത്തിക്കാനും യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം പാലാ സീറ്റ് കോൺഗ്രസ് എടുത്താൽ കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കാഞ്ഞിരപ്പള്ളിയിൽ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പിന് പുറമെ ടോമി കല്ലാനിയുടെ പേരും ചർച്ച ചെയ്യുന്നുണ്ട്. ചങ്ങനാശേരിയിൽ കെസി ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിജെ ജോസഫ് ചങ്ങനാശേരി വിട്ടുനല്‍കാൻ സാധ്യതയില്ല. അന്തരിച്ച മുൻ എംഎൽഎ സിഎഫ് തോമസിന്‍റെ മകൾ സിനി തോമസ്, സിഎഫിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസ് എന്നിവരെ സ്ഥാനാർഥിയാക്കാൻ ജോസഫ് ശ്രമിക്കുന്നതായാണ് സൂചന.

അതെ സമയം ഏറ്റുമാനൂരിൽ മുൻ മന്ത്രി കെ.സി ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ടോമി കല്ലാനി, നാട്ടകം സുരേഷ് എന്നിവരുടെ പേരും സാധ്യത പട്ടികയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ടുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് സീറ്റുകളില്‍ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് കണ്ണുണ്ട്. ഇക്കാര്യത്തില്‍ പിജെ ജോസഫിന്‍റെ നിലപാടാകും നിർണായകമാകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.