കോട്ടയം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിലേക്ക്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലതിക സുഭാഷ് എൻസിപിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. സ്ത്രീകളെ അവഗണിച്ചതിനെതിരെ ആയിരുന്നു തൻ്റെ പ്രതിഷേധം. പതിറ്റാണ്ടുകളായി ആത്മാർഥതയോടും വിശ്വാസത്താത്തയോടും പ്രവർത്തിച്ച പാർട്ടിയിൽ നിന്നാണ് അവഗണന നേരിടേണ്ടി വന്നവെന്നും ലതിക സുഭാഷ് പറഞ്ഞു.
Reda more: ലതിക സുഭാഷ് എൻസിപിയിലേക്ക്
മഹിള കോൺഗ്രസ് അധ്യക്ഷക്ക് നീതി നൽകുന്നതിൽ പാർട്ടിയും നേതാക്കളും മുൻ കൈയെടുത്തില്ല. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ഇരകളാകുന്നത് സ്ത്രീകളാണ്. അപകടകരമായ രീതിയിലാണ് കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പോകുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ തിക്താനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ട പരിഗണന ലഭിച്ചില്ല. ഇനിയും സ്ത്രീകൾക്ക് വേണ്ടി ശക്തമായി പോരാടുമെന്നും ലതിക സുഭാഷ് പറഞ്ഞു. കോൺഗ്രസിൽ നിന്നും കൂടുതൽ വനിതകൾ എൻസിപിയിലേക്ക് വരുമെന്നും ലതിക വ്യക്തമാക്കി.