കോട്ടയം: റബർ ബോർഡിന് സമീപം റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ. പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും തകർന്നു.
തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പരിസരത്ത് ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മഴ ശക്തമായതാണ് മൺക്കെട്ട് ഇടിയാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും വാർത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കാനാണ് തീരുമാനം.