കോട്ടയം: കുറവിലങ്ങാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.
മോനിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പള്ളിയുടെ മുന്നിലെ ഇറക്കം ഇറങ്ങിയെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് രാജീവും മിഥുനും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചു തെറിപ്പിച്ച ടോറസ് ലോറി ഇരുവരെയും വലിച്ചുകൊണ്ടു പത്തു മീറ്ററിലേറെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു - റോഡപകടങ്ങൾ
ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.
![ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു bike accident road accident kottayam ലോറി ബൈക്കിലിടിച്ച് അപകടം റോഡപകടങ്ങൾ കോട്ടയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9486602-314-9486602-1604915989642.jpg?imwidth=3840)