ETV Bharat / state

സഭ ബിഷപ്പിനെ പിന്തുണക്കുന്നിടത്തോളം ആരും മൊഴി നല്‍കില്ലെന്ന് കന്യാസ്ത്രീകള്‍

author img

By

Published : Feb 22, 2020, 3:08 PM IST

Updated : Feb 22, 2020, 4:43 PM IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സമ്മര്‍ദം മൂലമാണ് ആരും പരാതിയുമായി മുന്നോട്ട് വരാത്തതെന്ന് കന്യാസ്ത്രീകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍  കുറവിലങ്ങാട് മഠം  കുറവിലങ്ങാട് കന്യാസ്ത്രീകൾ  kuravilangandu nuns against bishop franco mullackkal  bishop franco mullackkal
സഭ ബിഷപ്പിനെ പിന്തുക്കയ്ക്കുന്ന കാലത്തോളം ആരും മൊഴി നല്‍കില്ല; കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പുതിയ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഫ്രാങ്കോ മുളക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു . ഫ്രാങ്കോക്കെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണ്. ബിഷപ്പിനെതിരെ ഇനിയും മൊഴി നല്‍കാന്‍ നിരവധി പേര്‍ തയ്യാറാണെന്നും സഭയുടെ പിന്തുണ ഇല്ലാത്തതിനാലാണ് ഇവര്‍ പിന്മാറുന്നതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ വിടുതല്‍ ഹര്‍ജിക്ക് മേലുള്ള വാദം 29നും തുടരും. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്നുള്ള ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയും വിടുതല്‍ ഹര്‍ജിക്കെതിരായ പ്രോസിക്യൂഷന്‍റെ തടസ ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന്‍റെ വാദമാണ് നടന്നത്. കേസിലെ മൊഴിപ്പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. തുടർന്ന് ഹര്‍ജിയില്‍ കോട്ടയം ജില്ലാ അഡീഷണല്‍ സെഷണല്‍ കോടതിയില്‍ രഹസ്യ വാദമാണ് നടന്നത്.

Last Updated : Feb 22, 2020, 4:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.