ETV Bharat / state

സ്‌കൂട്ടര്‍ മോഷ്‌ടിച്ചു കടക്കവെ അപകടം; യുവാവ് പൊലീസ് പിടിയില്‍

author img

By

Published : Oct 8, 2022, 9:40 AM IST

അയര്‍ക്കുന്നത്ത് സ്‌കൂട്ടര്‍ മോഷ്‌ടിച്ച കേസില്‍ കുമരകം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

scooter theft case  scooter theft case kottayam  kumarakom resident  kumarakom resident got arrest  theft case  ayarkunnam scooter theft case  latest news in kottayam  latest news today  കുമരകം സ്വദേശിയായ യുവാവ്  സ്‌കൂട്ടര്‍ മോഷ്‌ടിച്ചു  അയര്‍ക്കുന്നത്ത് സ്‌കൂട്ടര്‍ മോഷ്‌ടിച്ച കേസില്‍  ഡിവിൻ ലാല്‍  മോഷ്‌ടിച്ച സ്‌കൂട്ടറുമായി പോകുന്നതിനിടയിൽ അപകടം  സ്‌കൂട്ടര്‍ മോഷണം  കോട്ടയത്ത് സ്‌കൂട്ടര്‍ മോഷണം  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
സ്‌കൂട്ടര്‍ മോഷ്‌ടിച്ചു കടന്നുകടയുന്നതിനിടയില്‍ അപകടം; കുമരകം സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: അയര്‍ക്കുന്നത്ത് സ്‌കൂട്ടര്‍ മോഷ്‌ടിച്ച കേസില്‍ കുമരകം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുമരകം അപ്‌സര ജംഗ്ഷന് സമീപം അത്തിക്കളം വീട്ടിൽ സിബി മകൻ ഡിവിൻ ലാല്‍ (24) എന്നയാളെയാണ് അയർക്കുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അയർക്കുന്നത്ത് ലോട്ടറി കച്ചവടം നടത്തുന്ന സുധീഷ് എന്നയാളുടെ സ്‌കൂട്ടറാണ് മോഷ്‌ടിച്ചത്.

സുധീഷ് തന്‍റെ സ്‌കൂട്ടർ, കടയ്ക്ക് സമീപം പാർക്ക് ചെയ്‌തതിനുശേഷം കടയിൽ കയറിയ നേരം പ്രതി സ്‌കൂട്ടറുമായി കടന്നു കളയുകയായിരുന്നു. സുധീഷിന്‍റെ പരാതിയെ തുടർന്ന് അയക്കുന്നം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും, തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്‌ത്രീയമായ പരിശോധനയിലൂടെ സ്‌കൂട്ടർ മോഷ്‌ടിച്ചു കൊണ്ടുപോയത് ഡിവിൻ ആണെന്ന് തിരിച്ചറിയുകയും ചെയ്‌തു. ഇതിനിടയിൽ അടുത്ത ദിവസം ഇയാൾ, മോഷ്‌ടിച്ച സ്‌കൂട്ടറുമായി പോകുന്നതിനിടയിൽ അപകടം സംഭവിക്കുകയും ഇത് അറിഞ്ഞു പൊലീസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസ് സംഘത്തിന്റെ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കുമരകത്തുനിന്നും പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരില്‍ പോക്‌സോ കേസ് നിലവിലുണ്ട്. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു ആർ, എ.എസ്.ഐ സജു ടി. ലൂക്കോസ്, സി.പി.ഓമാരായ ശ്രീനിഷ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.