ETV Bharat / state

കോട്ടയത്ത് കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

നീലിമംഗലം പാലത്തിന് സമീപമുള്ള കുഴിയിൽ ചാടി നിയന്ത്രണം നഷ്‌ടപ്പെട്ട ഓട്ടോറിക്ഷ കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

KSRTC bus  auto rickshaw  KSRTC bus and auto rickshaw collide  KSRTC bus and auto rickshaw collide in Kottayam  kottayam accident  കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു  കെഎസ്ആർടിസി  ഓട്ടോറിക്ഷ അപകടം  കോട്ടയം അപകടം വാർത്ത
കോട്ടയത്ത് കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
author img

By

Published : Nov 7, 2021, 11:57 AM IST

കോട്ടയം: നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഞായറാഴ്‌ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

ചിങ്ങവനം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ വരവെ പാലത്തിന് സമീപമുള്ള കുഴിയിൽ ചാടി നിയന്ത്രണം നഷ്‌ടപ്പെട്ട ഓട്ടോറിക്ഷ കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും രഞ്ജിത്തിനെ പുറത്തെടുത്തത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Also Read: മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വനംമന്ത്രി അറിയാതെ; നടപടി വിവാദത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.