ETV Bharat / state

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം: കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് - VN Vasavan

491 പോയിന്‍റ് കരസ്ഥമാക്കിയാണ് കോട്ടയത്തിന്‍റെ നേട്ടം. തൃശൂർ ജില്ല 469 പോയിന്‍റോടെ രണ്ടാംസ്ഥാനം നേടി

kottayam won State Special School Art Festival  State Special School Art Festival  സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം  കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്  തൃശൂർ ജില്ല രണ്ടാംസ്ഥാനം നേടി  kerala latest news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗം  വി എൻ വാസവൻ  കലാകാരന്മാരായ ഭിന്നശേഷി വിദ്യാർഥികൾ  Students with disabilities who are artists  Students with disabilities  VN Vasavan
ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ വിദ്യാർഥികൾ മന്ത്രി വി.എൻ. വാസവനിൽനിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങുന്നു
author img

By

Published : Oct 23, 2022, 11:35 AM IST

കോട്ടയം: സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്വർണക്കപ്പിൽ മുത്തമിട്ടു. 491 പോയിന്‍റ് നേടിയാണ് കോട്ടയത്തിന്‍റെ നേട്ടം. തൃശൂർ ജില്ല 469 പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് എത്തി.

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം: കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 37 പോയിന്‍റോടെ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്‍റോടെ കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാരായി. ഈ വിഭാഗത്തിൽ 100 പോയിന്‍റോടെ പത്തനംതിട്ട മണക്കാല സി.എസ്.ഐ. എച്ച്.എസ്.എസ്. മികച്ച സ്‌കൂളായി.

കാഴ്‌ച പരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ 238 പോയിന്‍റോടെ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 96 പോയിന്‍റ് നേടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയം ഈ വിഭാഗത്തിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പും ട്രോഫികളും വിതരണം ചെയ്‌തു.

മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫികൾ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിതരണം ചെയ്‌തു.
കലോത്സവത്തിന്‍റെ സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്‌തു. കലാ-സാഹിത്യ രംഗത്തെ കഴിവുകളിൽ മുൻനിരയിലാണ് തങ്ങളെന്ന് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ തെളിയിച്ചതായും കലാകാരന്മാരായ ഭിന്നശേഷി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പങ്കെടുത്തവർ: കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷയായി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കലോത്സവ സ്‌മരണികയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ വിശിഷ്‌ടാതിഥിയായി.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എം.കെ. ഷൈൻമോൻ, നഗരസഭാംഗങ്ങളായ കെ. ശങ്കരൻ, സാബു മാത്യു, വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ, സർവശിക്ഷാ കേരളം ജില്ലാ പ്രോഗാം ഓഫിസർ മാണി ജോസഫ്, സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് ബിനാ ബേബി, കെ.വി. അനീഷ് ലാൽ എന്നിവർ പ്രസംഗിച്ചു. മൂന്നുദിവസമായി നടന്ന കലോത്സവത്തിൽ 1556 പേരാണ് 101 ഇനങ്ങളിലായി മത്സരിച്ചത്. ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസിലെ എട്ടുവേദികളിലായാണ് മത്സരം നടന്നത്. ഭിന്നശേഷി വിദ്യാർഥികൾക്കായി ആംഗ്യഭാഷയിൽ പ്രസംഗം വിവരിച്ചു നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.