ETV Bharat / state

സാമ്പത്തിക ബാധ്യത, അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ട്രാവന്‍കൂര്‍ സിമന്‍റ്‌സ് - travancore cements

വൈറ്റ് സിമന്‍റ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനി കോട്ടയത്ത് 1946-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ട്രാവന്‍കൂര്‍ സിമന്‍റ്‌സ്  കോട്ടയം  വൈറ്റ് സിമന്‍റ് കമ്പനി  travancore cements  kottayam travancore cements
സാമ്പത്തിക ബാധ്യത, അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ട്രാവന്‍കൂര്‍ സിമന്‍റ്‌സ് കമ്പനി
author img

By

Published : Jul 16, 2022, 9:49 PM IST

കോട്ടയം: വൈറ്റ് സിമന്‍റ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായ ട്രാവൻകൂർ സിമന്റ്സ് 1946-ലാണ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 33 കോടി രൂപയോളം ബാധ്യതയാണ് ഇപ്പോള്‍ കമ്പനിയ്‌ക്കുള്ളത്. വിപണിയിലെ മത്സരവും, വേമ്പനാട്ട് കായലിൽ നിന്ന് കക്ക വാരുന്നത് നിരോധിച്ചതും കമ്പനിയുടെ നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

2019-ൽ കമ്പനിയിൽ നിന്ന് വിരമിച്ചവർക്ക് 23 ലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റിയിനത്തിൽ കിട്ടാനുള്ളത്. ഇവരില്‍ പത്ത് പേര്‍ കോടതിയെ സമീപിച്ചതോടെ കമ്പനി അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രാവന്‍കൂര്‍ സിമന്‍റ്‌സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

2020ല്‍ സ്ഥാപനത്തെ പിടിച്ചു നിർത്താൻ ഗ്രേ സിമന്റ് ഉത്പാദിപ്പിച്ച് കോൺക്രീറ്റ് പോസ്റ്റുകൾ നിർമിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചു. 28 കോടിയുടെ പ്രോജക്‌ടാണ് ഇതിനായി അവതരിപ്പിച്ചത്.

ഉദ്ഘാടനം നടത്തിയതല്ലാതെ പദ്ധതി മുന്നോട്ട് പോയില്ല. സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകി കമ്പനിയെ രക്ഷപ്പെടുത്തണമെന്നാണ് ജീവനക്കാരുടെയും ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.