ETV Bharat / state

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കോട്ടയം ജില്ല ഭരണകൂടം

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കും

author img

By

Published : Jan 15, 2022, 8:02 PM IST

Kottayam district administration tightens covid restrictions  Kottayam toudays news  കോട്ടയം ഇന്നത്തെ വാര്‍ത്ത  കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് കോട്ടയം ജില്ല ഭരണകൂടം  കോട്ടയം കൊവിഡ് കേസുകള്‍
കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കോട്ടയം ജില്ല ഭരണകൂടം

കോട്ടയം: കൊവിഡ് വ്യാപനം ഉയരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ ഉത്തരവിറക്കി. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഇതിനായി അതത് വകുപ്പ് മേധാവികൾക്ക് നടപടി സ്വീകരിക്കാം. ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാണ് ക്ലാസ് നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ, ക്ലസ്റ്റർ മേഖല 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാള്‍/ഹെഡ്‌മാസ്‌റ്റര്‍ നടപടി സ്വീകരിക്കണം. സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനായി മാത്രം നടത്തണം.

ALSO READ: കെ -റെയില്‍; ഏറ്റവും അധികം ഭൂമി ഏറ്റേടുക്കേണ്ടി വരിക കൊല്ലത്ത്

മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായാൽ കൂടുതല്‍ നിയന്ത്രണം. ഈ സാഹചര്യത്തില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. എല്ലാ കടകളിലും ഓൺലൈൻ ബുക്കിങും വിൽപനയും പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.