കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ മോഷണം നടന്നത് ഒൻപത് കടകളിലെന്ന് പൊലീസ്. സംഭവത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് സൂചന. കടകളില്‍ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്ക് കടയിലും, ബാറ്ററി കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. ഒരു കടയിൽ നിന്ന് 3000 മുതൽ 5000 രൂപ വരെ മോഷണം പോയിട്ടുണ്ട്. മോഷ്‌ടാക്കള്‍ കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.
ബാറ്ററി ഷോപ്പിലെ മുൻവശത്തെ ഗ്‌ളാസ് തകർക്കാൻ മോഷ്‌ടാക്കൾ ശ്രമിച്ചുവെന്ന് കടയുടമ പറഞ്ഞു. ഇലക്‌ട്രിക്കൽ കടയുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ലിവറും പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്‌സിന് എതിർ വശത്തെ ഇലക്‌ട്രിക്കൽ ഷോപ്പിലെ സി.സി.ടി.വിയുടെ ഡിവിആറും (DVR) മോഷ്‌ടാക്കള്‍ കവർന്നിട്ടുണ്ട്.
ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരയ്‌ക്കാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. സംഘത്തിലെ രണ്ടുപേരാണ് കടകള്‍ പൊളിക്കുന്നതായി ദൃശ്യങ്ങൾ വ്യക്തമായിരിക്കുന്നത്. മോഷണത്തിനു പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നും സംശയിക്കുന്നു.
എംസി റോഡിലെ തിരക്കേറിയ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പ്രവർത്തിക്കുന്നത്. ഇവിടെ മോഷണം നടത്തണമെങ്കിൽ കൂടുതൽ ആളുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ മോഷണത്തിനു പിന്നിൽ വൻ സംഘം തന്നെ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കവര്‍ച്ച നടന്ന ഒമ്പത് കടകളിൽ നിന്നുമായി അര ലക്ഷത്തോളം രൂപയാണ് നഷ്‌ടമായിട്ടുള്ളതെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.