കോട്ടയം: പാലായിലെ തോൽവി പരിശോധിക്കുമെന്ന സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തീരുമാനത്തെ പോസിറ്റിവായി കാണുന്നുവെന്ന് അറിയിച്ച മന്ത്രി പോരായ്‌മകൾ അറിയുവാനും തോൽവി ആവർത്തിക്കാതിരിക്കാനുമുള്ള ഒരു കരുതലായാണ് തീരുമാനത്തെ നോക്കിക്കാണുന്നതെന്നും വ്യക്തമാക്കി.
Also Read: പാലായിൽ ചോർന്ന വോട്ട് ഒഴുകിയെത്തിയത് കാപ്പനിലേക്കെന്ന് മോൻസ് ജോസഫ്
മുന്നണിയുടെ തീരുമാനങ്ങൾ ഘടക കക്ഷികൾ അംഗീകരിക്കുന്നതാണ് മര്യാദയെന്നും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തന്‍റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളിൽ ആർഎസ്എസുകാർ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി, അംഗങ്ങളെ കൃത്യമായ അന്വേഷണം നടത്തിയാണ് നിയമിച്ചതെന്നും അക്കൂട്ടത്തിൽ ബിജെപിക്കാരില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. അവരിൽ കേരള കോൺഗ്രസിന്‍റെ നിലപാടുമായി ഒത്തുപോകുന്നവരെ മാത്രമേ കൂടെ കൂട്ടുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.