കോട്ടയം: ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വലിയകുളം സ്വദേശി കുര്യന്‍ തോമസ് (49) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ ജംഗ്ഷന്‍ മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ജോലിസ്ഥലത്ത് നിന്നും തിരികെ വീട്ടിലേക്ക് വരികയായിരുന്ന കുര്യന്‍ തോമസിന്‍റെ സ്കൂട്ടറില്‍ കോട്ടയം ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു.
കോട്ടയത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - kottayam changanasseri accident news
കോട്ടയം ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് വാഹനാപകടമുണ്ടായത്.