ETV Bharat / state

ഓണത്തെ വരവേറ്റ് കോട്ടയം; വസ്‌ത്രാലയങ്ങളിൽ വൻ തിരക്ക് - kottayam onam dress

കൊവിഡ് കാലത്തും പുത്തൻ കുപ്പായങ്ങളില്ലാതെ ഓണത്തെ വരവേൽക്കാനാകില്ല എന്നതിന് തെളിവാണ് വസ്‌ത്രാലയങ്ങളിലെ തിക്കും തിരക്കും. മാസ്‌ക് ധരിച്ച് കയ്യുറകളിട്ട് പുതുവസ്‌ത്രങ്ങൾ വാങ്ങാൻ നിരവധി ആളുകളാണ് കടകളിൽ എത്തുന്നത്.

ഓണക്കോടി വിപണി  കോട്ടയം ഓണം  വസ്‌ത്രാലയങ്ങളിൽ വൻതിരക്ക്  kottayam onam  kottayam onam dress  kottayam onam
ഓണത്തെ വരവേൽക്കാനൊരുങ്ങി കോട്ടയം; വസ്‌ത്രാലയങ്ങളിൽ വൻതിരക്ക്
author img

By

Published : Aug 29, 2020, 9:24 PM IST

Updated : Aug 29, 2020, 10:43 PM IST

കോട്ടയം: ഓണക്കോടിയില്ലാത്ത ഓണത്തെപ്പറ്റി ചിന്തിക്കാൽ മലയാളിക്കാകില്ലെന്ന് പറയാം. പ്രധാനം ഓണക്കോടി തന്നെ. കൊവിഡ് കാലത്തും പുത്തൻ കുപ്പായങ്ങളില്ലാതെ ഓണത്തെ വരവേൽക്കാനാകില്ല എന്നതിന് തെളിവാണ് വസ്‌ത്രാലയങ്ങളിലെ തിക്കും തിരക്കും. കോട്ടയത്തെ വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായി പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഓണത്തെ വരവേറ്റ് കോട്ടയം; വസ്‌ത്രാലയങ്ങളിൽ വൻ തിരക്ക്

ജീവനക്കാർക്ക് മാസ്‌കും കയ്യുറകളും, ഉപഭോക്താക്കൾക്കായി പ്രത്യേക കയ്യുറകളും, സാനിറ്റൈസിങ് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ചുള്ള ചിട്ടയായ പ്രവർത്തനമാണ് ജില്ലയിലെ വസ്‌ത്രാലയങ്ങളിൽ ഒരുക്കിയിരിക്കുന്നതെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. മാസ്‌ക് ധരിച്ച് കയ്യുറകളിട്ട് പുതുവസ്‌ത്രങ്ങൾ വാങ്ങാൻ നിരവധി ആളുകളാണ് വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. ഓണം മുന്നിൽക്കണ്ട് തുണിത്തരങ്ങളുടെ വമ്പിച്ച കളക്ഷൻ ഓരോ സ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓണം വിപണിയോളം ഉയരാൻ ഇത്തവണ വസ്‌ത്ര വ്യാപാര മേഖലക്ക് കഴിഞ്ഞിട്ടില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Last Updated : Aug 29, 2020, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.