ETV Bharat / state

Rainfall damage final report | നാശ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് 30നകം നല്‍കണം

ഉരുൾപൊട്ടലിലും (Landslide damage report) മഴക്കെടുതിയിലുമായി പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള അന്തിമ റിപ്പോർട്ടാണ് (Rainfall damage report) മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടത്.

Landslide damage report  Natural Calamity in Kerala latest news  മഴക്കെടുതി നാശനഷ്ട റിപ്പോര്‍ട്ട്  കോട്ടയത്തെ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട്  ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ കണക്ക്  സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങള്‍  വി.എന്‍ വാസവന്‍ കോട്ടയത്ത്  Rainfall damage final report
Rainfall damage final report | മഴക്കെടുതി: നാശ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് 30നകം നാല്‍കണമെന്ന് മന്ത്രി വി.എന്‍ വാസവന്‍
author img

By

Published : Nov 23, 2021, 9:52 AM IST

കോട്ടയം: കാലവര്‍ഷ കെടുതിയില്‍ വീടുകള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നവംബര്‍ 30ന് ഉള്ളില്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ഉരുൾപൊട്ടലിലും (Landslide damage report) മഴക്കെടുതിയിലുമായി പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള അന്തിമ റിപ്പോർട്ടാണ് (Rainfall damage finla report) മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടത്.

Also Read: കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ, പ്രദേശ വാസികളെ ഒഴിപ്പിച്ചു

മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്‌ടറേറ്റിൽ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി പങ്കെടുത്തു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിയമപ്രകാരം ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാകുന്നവിധം അന്തിമ റിപ്പോർട്ട് തയാറാക്കണം.

തകർന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് 30നകം നൽകാനും മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. ഗതാഗത തടസങ്ങൾ ഒഴിവാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് ഗൗരവമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ഓട്ടിസ്‌റ്റിക് കുട്ടികള്‍ക്കായി കോട്ടയത്ത് മിയാമി മള്‍ട്ടി സെന്‍സറി പാർക്ക്

മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ദുരിതബാധിത മേഖലയിൽ പ്രത്യേക അദാലത്ത് നടത്തുമെന്ന് മഹാത്മാഗാന്ധി സർവകലാശാല അറിയിച്ചിട്ടുണ്ട്. വീടുകളുടെ നാശ നഷ്ട കണക്ക് തയ്യാറാക്കുന്നതിന് ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ഇതിനായി നിയോഗിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ദുരിതമേഖലയിൽ കെ.എസ്.ഇ.ബി, ജല അതോറിറ്റി, ബി.എസ്.എൻ.എൽ. എന്നിവ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതായി മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.