കോട്ടയം: അഞ്ചു കോടി രൂപ ചെലവിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പണികഴിപ്പിച്ച ശബരിമല തീർഥാടകർക്കായുള്ള പിൽഗ്രിം സെന്‍ററിന്‍റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. മൂന്നു നിലകളിലായി പണിതീർത്ത കെട്ടിടത്തിൽ തീർഥാടകർക്ക് വിരിവയ്ക്കാനും ഭക്ഷണം കഴിക്കാനും പ്രത്യേകം സ്ഥലങ്ങളുണ്ട്.
ഒരേ സമയം 250 തീർഥാടകർക്കാണ് വിരിവയ്‌ക്കാൻ സൗകര്യമുള്ളത്. രണ്ടു നിലകളിലായി 40 ശുചിമുറികളും പ്രവർത്തനസജ്ജമാണ്. ചടങ്ങിൽ ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ, ബി രാധാകൃഷ്‌ണ മേനോൻ, അഡ്വക്കറ്റ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.