കോട്ടയം: മാസ്‌ക് ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടി. കോട്ടയം ഗ്രീൻ സോണിൽ ഉൾപ്പെട്ട ജില്ല ആയിരുന്നതിനാൽ ചില ഇളവുകൾ നൽകിയിരുന്നുവെങ്കിലും വീടിന് പുറത്തിറങ്ങുന്നവരും വാഹനത്തിൽ സഞ്ചരിക്കുന്നവരും നിർബന്ധമായും മാസ്‌കുകൾ ധരിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ നിരത്തിലിറങ്ങിയവർ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് നടപടി ശക്തമാക്കി. വാഹനം തടഞ്ഞ് മാസ്‌ക് ഉപയോഗിക്കേണ്ടതിനെ കുറിച്ച് ബോധവത്‌കരണം നൽകി. ഇനിയും ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
കോട്ടയത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി
മാസ്‌ക് ഉപയോഗിക്കേണ്ടതിനെ കുറിച്ച് ബോധവത്‌കരണം നല്‍കി.