ETV Bharat / state

ആകാശം തൊട്ട് മനം നിറച്ച്; തുച്ഛമായ ശമ്പളത്തിൽ നിന്നുമുള്ള നീക്കിയിരുപ്പില്‍ വിമാനയാത്ര നടത്തി ഒരുകൂട്ടം വനിതകൾ - തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തുച്ഛമായ ശമ്പളത്തിൽ നിന്നും പണം സ്വരൂപിച്ച് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി കോട്ടയം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവയിൽ ഉള്‍പ്പെട്ട 21 വനിതകള്‍

Kottayam Panachikkad  Kudumbasree  haritha Karma Sena  Flight travel  travel on Flight through their limited income  ആകാശം തൊട്ട് മനം നിറച്ച്  വിമാനയാത്ര ചെയ്‌ത് ഒരുകൂട്ടം വനിതകൾ  കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനയാത്ര  കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ദൂരം  തൊഴിലുറപ്പ് പ്രവൃത്തികല്‍  തൊഴിലുറപ്പ്  കുടുംബശ്രീ  കുടുംബശ്രീ പദ്ധതികള്‍  കുടുംബശ്രീ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനങ്ങള്‍  ഹരിത കർമ്മസേന  സ്കൂൾ അധ്യാപകൻ എബിസൻ ഏബ്രഹാം  സ്കൂൾ അധ്യാപകൻ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  കോട്ടയം റയിൽവേ സ്‌റ്റേഷന്‍
തുച്ഛമായ ശമ്പളത്തിൽ നിന്നുമുള്ള നീക്കിയിരുപ്പില്‍ വിമാനയാത്ര ചെയ്‌ത് ഒരുകൂട്ടം വനിതകൾ
author img

By

Published : Jan 28, 2023, 5:44 PM IST

തുച്ഛമായ ശമ്പളത്തിൽ നിന്നുമുള്ള നീക്കിയിരുപ്പില്‍ വിമാനയാത്ര ചെയ്‌ത് ഒരുകൂട്ടം വനിതകൾ

കോട്ടയം: ആകാശം മുട്ടെയുള്ള ആഗ്രഹം നേടിയതിന്‍റെ നിർവൃതിയിലാണ് കോട്ടയത്തെ ഒരുകൂട്ടം വനിതകൾ. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വിളക്കാംകുന്ന് 12-ാം വാർഡിലെ തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവയിൽ ഉള്‍പ്പെട്ട 21 വനിതകളാണ് തങ്ങളുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും പണം സ്വരൂപിച്ച് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനം കയറിയത്‌. വാർഡ്‌ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ സ്‌കൂൾ അധ്യാപകൻ എബിസൻ ഏബ്രഹാം, ഇദ്ദേഹത്തിന്‍റെ ഭാര്യയും അധ്യാപികയുമായ ബിൻസി എന്നിവരായിരുന്നു ഇവരുടെ ആകാശയാത്രയിലെ വഴികാട്ടികൾ.

ആകാശത്ത് ഉയർന്നു പറക്കുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമോയെന്ന് ഇവരിൽ പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ ആ സ്വപ്‌നം സഫലീകരിക്കപ്പെട്ടതിന്‍റെ ആഹ്ളാദത്തിലാണ് ഈ വീട്ടമ്മമാർ. ആകാശയാത്ര കഴിഞ്ഞ് ഗരീബ് രഥത്തില്‍ മടങ്ങിയെത്തിയ ഇവരെ സ്വീകരിക്കാന്‍ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയിരുന്നു. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം നേരില്‍ കാണണമെന്നാണ് ഇവരുടെ ഇനിയുള്ള ആഗ്രഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.