കോട്ടയം: അവസാന ലാപ്പില്‍ പ്രചാരണം സജീവമാക്കി കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി മിനർവ മോഹൻ. വോട്ടർമാരെ നേരിട്ട് കണ്ടും ഫോണിൽ ബന്ധപ്പെട്ടും സ്ഥാനാർഥി വോട്ട് അഭ്യർഥിക്കുന്നു. പ്രചാരണത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്‌ച കേന്ദ്രമന്ത്രി നിർമല സീതാരാമനൊപ്പം സ്ഥാനാർഥി റോഡ് ഷോയിൽ പങ്കെടുക്കും.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, കുമാരനല്ലൂർ മേഖല പ്രസിഡൻ്റ് ബിജുകുമാർ പിഎസ്, അനീഷ് കുമാർ, ശരണ്യ അനീഷ്, രേഷ്‌മ പ്രവീൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.