ETV Bharat / state

മുണ്ടക്കയത്ത് തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി; നിലയുറപ്പിച്ചിരിക്കുന്നത് 22 ആനകൾ

ടി ആർ ആൻഡ് ടി എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആനകളെ വനംവകുപ്പ് എത്രയും വേഗം ജനവാസ മേഖലയിൽ നിന്ന് തുരത്തണമെന്നും ഈ പ്രശ്‌നത്തിന് പരിഹാരമായി വനാതിർത്തിയിൽ കിടങ്ങുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കാട്ടാനക്കൂട്ടം ഇറങ്ങി  കാട്ടാനക്കൂട്ടം  കാട്ടാന ശല്യം  കാട്ടാന  കോട്ടയത്ത് കാട്ടാന ആക്രമണം  കോട്ടയം മുണ്ടക്കയത്ത് കാട്ടാന ശല്യം  കാട്ടാനശല്യം  kottayam mundakkayam estate wild elephant attack  wild elephant attack  wild elephant kottayam  kottayam wild animals attack  വന്യമൃഗശല്യം
ടി ആർ ആൻഡ് ടി എസ്റ്റേറ്റ്
author img

By

Published : Jan 13, 2023, 1:48 PM IST

വന്യജീവികളുടെ ശല്യം അതിരൂക്ഷമെന്ന് നാട്ടുകാർ പറയുന്നു

കോട്ടയം: മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. 22ഓളം ആനകളാണ് തോട്ടം തൊഴിലാളികളുടെ താമസസ്ഥലത്തിനടുത്തായി നിലയുറപ്പിച്ചിരിക്കുന്നത്. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

ഒരാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം 24ഓളം കാട്ടാനകൾ ഇതേ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാട്ടാനകളെ തിരികെ കാട് കയറ്റിയത്.

പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ എത്രയും വേഗം സർക്കാരും വനംവകുപ്പും നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Also read: video: മലമ്പുഴയിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തി കാട്ടാനക്കൂട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.