ETV Bharat / state

കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ - കോട്ടയം മെഡിക്കൽ കോളജ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

അച്ഛനും അമ്മയ്‌ക്കുമൊപ്പം ആശുപത്രിയിലെത്തിയ ഇടുക്കി സ്വദേശിയെയാണ് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.

man found burnt to death inside a car at Kottayam  man found burnt to death  Kottayam Medical College premises body found  കോട്ടയം മെഡിക്കൽ കോളജ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ
കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ
author img

By

Published : Jul 26, 2022, 7:30 PM IST

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ്(31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്. പിതാവിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർക്കൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു അഖിൽ.

അച്ഛനും അമ്മയും ആശുപത്രിയ്‌ക്കുള്ളിൽ കയറിയപ്പോൾ അഖിൽ കാറിലിരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ അമ്മ തിരക്കി എത്തിയപ്പോഴാണ് മോർച്ചറിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തു നിന്നും ലോക്ക് ചെയ്‌ത കാറിൽ കമഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി കാറിന്‍റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കായി മൃതദേഹം അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.