കോട്ടയം: ആശങ്ക വിതച്ച് കോട്ടയം മെഡിക്കല്‍കൊളജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്. പൾമനറി, സർജിക്കൽ വിഭാഗം മേധാവികൾക്ക് ഉൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വായിക്കുക....കൊവിഡ് വ്യാപനം; ശ്രീചിത്രയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ആശുപത്രിയിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാർഡുകളിൽ സന്ദർശകരെ അനുവദിക്കില്ല. ക്യാമ്പസിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.