കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ 30 ഡോക്‌ടർമാർക്ക് അടക്കം 50 ജീവനക്കാര്‍ക്ക് കൊവിഡ്. രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
കോളജിലെ റെഗുലർ ക്ലാസ് രണ്ടാഴ്‌ചത്തേയ്ക്ക് അടച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുളളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ ബന്ധപ്പെട്ട ഡോക്‌ടറുടെ അനുമതി വാങ്ങണം.
ALSO READ: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
ആശുപത്രി പരിസരത്ത് കൂട്ടം കൂടുവാൻ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കുവാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം പരിസരം വിടണം. ചെറിയ രോഗങ്ങൾക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്താതെ അതാത് മേഖലകളിലെ ആശുപത്രികളിൽ പോകണം. മറ്റ് ആശുപത്രികളിൽ നിന്നും വളരെ അടിയന്തര സ്വഭാവമുള്ള രോഗികളെ മാത്രമേ അയക്കാവുള്ളുവെന്നും നിര്‍ദേശമുണ്ട്.