ETV Bharat / state

ഭക്തിമയമായി കുടമാളൂർ പള്ളി നീന്തു നേർച്ച; വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്തു - ക്രിസ്തീയ വിശുദ്ധ വാരം ആഘോഷം

പെസഹാ ദിനത്തിൽ ആരംഭിച്ച നീന്തു നേർച്ചയിൽ ജാതിമത ഭേദമെന്യേ ഒട്ടേറെ പേരാണ് പങ്കെടുത്തത്.

Kottayam kudamaloor church Neenthu Nercha  ഭക്തിമയമായി കുടമാളൂർ പള്ളി നീന്തു നേർച്ച  ക്രിസ്തീയ വിശുദ്ധ വാരം ആഘോഷം  catholic holy week celebration
ഭക്തിമയമായി കുടമാളൂർ പള്ളി നീന്തു നേർച്ച; വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്തു
author img

By

Published : Apr 15, 2022, 12:39 PM IST

കോട്ടയം: വിശുദ്ധ വാരത്തോടനുബന്ധിച്ച് കോട്ടയം കുടമാളൂർ പള്ളിയിലെ നീന്തു നേർച്ചയിൽ വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്തു. ജാതിമത ഭേദമെന്യേ ഒട്ടേറെ പേരാണ് നീന്തു നേർച്ചയിൽ പങ്കെടുത്തത്. പെസഹാ ദിനത്തിലാണ് പള്ളിയിലെ പ്രസിദ്ധമായ നീന്തു നേർച്ച ആരംഭിച്ചത്.

പള്ളി മൈതാനത്തെ കൽകുരിശിൻ ചുവട്ടിൽ നിന്നും പഴയ പളളിയിലേക്കാണ് നീന്തു നേർച്ച നടക്കുന്നത്. കൽകുരിശ് മുതൽ പഴയ പള്ളി വരെയുള്ള നീന്തു വഴിയുടെ വെഞ്ചരിപ്പിന് ശേഷം വൈദികരുടെ നേതൃത്വത്തിലാണ് നീന്തു നേർച്ച ആരംഭിച്ചത്.

ഭക്തിമയമായി കുടമാളൂർ പള്ളി നീന്തു നേർച്ച

കൽക്കുരിശിൻ ചുവട്ടിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷം മുട്ടിന്മേൽ നീന്തി പഴയ പള്ളിയിൽ പ്രവേശിക്കും. അവിടെ നിന്നും തിരുസ്വരൂപം ചുബിച്ച് മാതാവിനോട് പ്രാർത്ഥിച്ചാണ് നേർച്ച പൂർത്തിയാക്കുന്നത്. ആർച്ച് പ്രീസ്റ്റ് ഡോക്‌ടർ മാണി പുതിയിടം വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ ആന്‍റണി തുറക്കുന്നേൽ,, ഫാദർ ജോയൽ പുന്നശ്ശേരി, പള്ളി ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

രാവിലെ 9 മണിക്ക് നടന്ന കുരിശിന്‍റെ വഴിയിൽ വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്തു. തുടർന്ന് പീഡാനുഭവസന്ദേശം ദിവ്യകാരുണ്യ ആരാധന, പീഡാനുഭവ ഗാനശുശ്രൂഷ, പീഡാനുഭവ തിരു കർമങ്ങൾ, നഗരി കാണിക്കൽ, കുരിശിന്‍റെ വഴി, പീഡാനുഭവ പ്രദർശന ധ്യാനം എന്നിവയും നടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.