കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവറുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Also Read: മാണി പരാമര്‍ശം; പിടി തരാതെ ജോസ് കെ മാണി, മാധ്യമങ്ങളോട് കയര്‍ത്ത് റോഷി അഗസ്റ്റിൻ
ഇന്ന് രാവിലെ (ജൂലൈ 6) കോട്ടയം-പുതുപ്പള്ളി റൂട്ടില്‍ കന്നുകുഴി വളവില്‍ വച്ചായിരുന്നു അപകടം നടന്നത്. മല്ലപ്പള്ളിയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
Also Read: കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിച്ചെന്ന് വനം മന്ത്രി
വളവില്‍ വച്ച് ഡ്രൈവറുടെ സീറ്റിന്‍റെ ഡോര്‍ തുറന്നുപോവുകയും അതടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ബസ് ട്രാന്‍സ്‌ഫോര്‍മറിലും മരത്തിലുമായി ഇടിച്ച് നില്‍ക്കുകയുമായിരുന്നു. അപകടത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണമായി തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ട നിലയിലാണ്.