ETV Bharat / state

കോട്ടയത്ത് 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ 12 പേര് മണിമല, ആലപ്ര മേഖലയിൽ നിന്നുള്ളവരാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നും 11 പേർക്കും ആർപ്പുകര പഞ്ചായത്തിൽ ഒമ്പത് പേർക്കും വിജയപുരം പഞ്ചായത്തിൽ എട്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

Kottayam  covid confirmed  കോട്ടയം  കൊവിഡ് സ്ഥിരീകരിച്ചു  സമ്പര്‍ക്കത്തിലൂടെ രോഗം
കോട്ടയത്ത് 101 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 14, 2020, 8:10 PM IST

കോട്ടയം: ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 12 പേര് മണിമല, ആലപ്ര മേഖലയിൽ നിന്നുള്ളവരാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നും 11 പേർക്കും ആർപ്പുകര പഞ്ചായത്തിൽ ഒമ്പത് പേർക്കും വിജയപുരം പഞ്ചായത്തിൽ എട്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കാഞ്ഞിരപ്പള്ളിയിൽ വൈറസ് ബാധ സ്ഥിരികരിച്ച ഏഴ് പേർക്കും സമ്പർക്കം മുഖേനയാണ് രോഗബാധ.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും ജില്ലയിൽ രോഗബാധിതരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 592 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 51 കണ്ടെയിന്‍മെന്‍റ് സോണുകളാണ് ജില്ലയിൽ നിലവിലുള്ളത്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 47 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.