ETV Bharat / state

കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

author img

By

Published : Apr 5, 2021, 10:22 AM IST

Updated : Apr 5, 2021, 10:42 AM IST

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വിതരണം.

വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് ബൂത്തുകളിലേക്ക്  വോട്ടിങ് യന്ത്രങ്ങളുടെ വിതരണം  കോട്ടയം  കോട്ടയം വോട്ടിങ് യന്ത്രങ്ങളുടെ വിതരണം  കോട്ടയം വോട്ടിങ് യന്ത്രങ്ങൾ  Kottayam Electronic voting machine distribution  Kottayam Electronic voting machine  Electronic voting machine  Electronic voting machine distribution
കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

കോട്ടയം: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് അനുബന്ധ സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. രാവിലെ എട്ടു മണി മുതൽ ഒന്‍പതു കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം ആരംഭിച്ചത്.

എല്ലാ നിയോജക മണ്ഡലത്തിലും ഓരോ വിതരണ കേന്ദ്രം വീതമാണുള്ളത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്‌കുകൾ, ഗ്ലൗസുകള്‍, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ് എന്നിവയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണ ചുമതല അതത് വരണാധികാരികള്‍ക്കാണ്. മറ്റു സാധന സാമഗ്രികളുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് തഹസീല്‍ദാര്‍മാരാണ്. ഓരോ കൗണ്ടറിലും മൂന്നു ജീവനക്കാരെ വീതം നിയോഗിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വിതരണം. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘങ്ങളും സജ്ജമാണ്. ഫയര്‍ ഫോഴ്‌സന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതു മുതലുള്ള വിവരങ്ങള്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും കാര്യാലയങ്ങളില്‍ ലഭ്യമാണ്.

പാലാ കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍, പാലാ സെന്‍റ് വിന്‍സെന്‍റ് സി. എം. ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വൈക്കം ആശ്രമം സ്‌കൂള്‍, അതിരമ്പുഴ സെന്‍റ് അലോഷ്യസ് എച്ച്. എസ്, കോട്ടയം എം.ഡി സെമിനാരി എച്ച്. എസ്. എസ്, ചങ്ങനാശ്ശേരി എസ്.ബി. എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിങ് സാമഗ്രികളുടെ വിതരണം.

Last Updated : Apr 5, 2021, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.