കോട്ടയം : ഡിസിസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിൽ ശശി തരൂരിനെതിരെ വന്ന രൂക്ഷ പരാമർശങ്ങളടങ്ങിയ പോസ്റ്റ് വിവാദത്തിൽ. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്‍റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. എന്നാല്‍ പോസ്റ്റ് പിന്നീട് പേജിൽ നിന്ന് നീക്കിയിട്ടുണ്ട്.
എന്നാൽ, ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്നും വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. എന്നാല്‍ പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറടക്കം നാട്ടകം സുരേഷിന്‍റേതാണെന്നും ഇതിനെതിരെ പരാതി നൽകുമെന്നും തരൂർ അനുകൂലികള്‍ അറിയിച്ചു.