കോട്ടയം: ജില്ലയിൽ പുതുതായി 77 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 67 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ കോട്ടയം സ്വദേശിയും,പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ എരുമേലി സ്വദേശിനിയും, വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്.12 പേർക്കാണ് ഇവിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഒന്‍പത്, ചങ്ങനാശേരി മുനിസിപാലിറ്റി, കുറിച്ചി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി ആറു പേർ വീതവും, ഉദയനാപുരം, വാഴപ്പള്ളി മേഖലയിൽ നാലു പേർക്ക് വീതവും, പാറത്തോട് മൂന്ന് പേർക്കും, അതിരമ്പുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപാലിറ്റി എന്നിവിടങ്ങളിലായി രണ്ടു പേർക്ക് വീതവും, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂര്‍, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍ എന്നിവിടങ്ങളിലായി ഓരോരുത്തർ എന്നിങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര്‍ രോഗമുക്തരായി.