ETV Bharat / state

കോട്ടയത്ത് 29 പേർക്ക് കൂടി കൊവിഡ്

29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 27 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കേരള കൊവിഡ് വാർത്ത  കോട്ടയം കൊവിഡ് വാർത്തകൾ  kerala covid news  kottayam covid news updates  kottayam covid count news
കോട്ടയത്ത് 29 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jul 29, 2020, 8:41 PM IST

കോട്ടയം: ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗ വ്യാപനം വർധിക്കുന്നു. 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 27 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ അതിരമ്പുഴ, വാഴപ്പള്ളി ഗ്രാമ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. ആറ് പേർക്ക് വീതമാണ് പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചത്. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി മേഖലയിലെ ഒരാൾക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിൽ ഉണ്ടായിരുന്ന 28 പേർ കൂടി രോഗ മുക്തരായി ആശുപത്രി വിട്ടു. നിലവിൽ 561 പേർ രോഗ ബാധിതരായി ജില്ലയിൽ ചികിത്സയിലുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും ഉൾപ്പെടുന്നുണ്ട്. ജില്ലയിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് ജില്ലാ ഭരണകൂടം കടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.