ETV Bharat / state

കോട്ടയം സിഎംഎസ് കോളജിൽ തിയേറ്റർ ഒരുങ്ങുന്നു

30 ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ തിയേറ്റർ ഒരുങ്ങുന്നത്.

kottayam CMS College  Theater
കോട്ടയം സിഎംഎസ് കോളജിൽ മൾട്ടി പ്ലക്സ് തിയേറ്റർ ഒരുങ്ങുന്നു
author img

By

Published : Feb 25, 2021, 4:38 PM IST

Updated : Feb 26, 2021, 12:11 PM IST

കോട്ടയം: സിഎംഎസ് കോളജിൽ തിയേറ്റർ ഒരുങ്ങുന്നു. 30 ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ തിയേറ്റർ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് എഡ്യുക്കേഷണൽ തിയേറ്റർ ആരംഭിച്ചിരിക്കുന്നത്. സിനിമ തിയേറ്ററുകളെ വെല്ലുന്ന ദ്യശ്യ ശ്രാവ്യ സംവിധാനങ്ങൾ തിയേറ്ററിലുണ്ട്. പ്രത്യേക സൗകര്യങ്ങളോടെയുള്ള 86 സീറ്റുകളാണ് തിയേറ്ററിൽ ക്രമീകരിച്ചിരിക്കുന്നത്.

കോട്ടയം സിഎംഎസ് കോളജിൽ തിയേറ്റർ ഒരുങ്ങുന്നു

കോളജിന്‍റെ തനിമ നഷ്ടമാകാത്തവിധം പഴയ കെട്ടിടത്തിനുള്ളിലാണ് തിയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. ഓൺ ലൈൻ വിദ്യാഭ്യാസം സാർവത്രികമാകുമ്പോൾ വരും കാലം മുന്നിൽ കണ്ടാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ വർഗ്ഗീസ് ജോഷ്വാ പറഞ്ഞു. ചലച്ചിത്ര മേളയ്ക്കും തിയേറ്റർ വേദിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഠന രീതി വേറിട്ട അനുഭവമാണെന്നും വീഡിയോ കോൺഫറൻസ് വഴി ലോകത്തെവിടെ നിന്നുമുള്ള അധ്യാപകരുമായി സംവദിക്കാൻ കഴിയുന്നത് പഠനം മെച്ചപ്പെടുത്തുമെന്നും കോളജിലെ വിദ്യാർഥിനി ഐശ്വര്യ പറഞ്ഞു. വരുന്ന ആഴ്ചയിൽ സിഎംഎസ് കോളജിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു കൊണ്ട് തിയേറ്റർ ഉദ്ഘാടനം ചെയ്യും.

Last Updated : Feb 26, 2021, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.